കോട്ടയം പുത്തനങ്ങാടി തൂമ്പിൽ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ കൗൺസിലർ സിൻസി പാറയിലിന്റെ ഭർത്താവ് ജോവാനിയുടേത് ആണെന്ന് തിരിച്ചറിയുകയായിരുന്നു

കോട്ടയം: നഗരസഭാ അംഗത്തിന്റെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുത്തനങ്ങാടി തൂമ്പിൽ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ കൗൺസിലർ സിൻസി പാറയിലിന്റെ ഭർത്താവ് ജോവാനിയുടേത് ആണെന്ന് തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു. അമ്മയുടെ സംസ്കാരം ഇന്ന് നടക്കാനിരിക്കെയാണ്‌ ജോവാനിയുടേ മരണം. ഇദ്ദേഹം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred