Asianet News MalayalamAsianet News Malayalam

അപേക്ഷിച്ച് മൂന്നുമണിക്കൂറില്‍ വൈദ്യുതി; മിന്നല്‍ വേഗത്തില്‍ കെഎസ്ഇബി

വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ സീനത്തിന്റെ വീട് സന്ദര്‍ശിച്ച് വയറിങ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു. കണക്ഷനായി അടക്കേണ്ട പണം കെഎസ്ഇബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) പ്രവര്‍ത്തകര്‍ ഓഫീസില്‍ അടച്ചു. 

KSEB approves electricity connection with in 3 hours
Author
Kalpetta, First Published Jan 16, 2021, 6:21 PM IST

കല്‍പ്പറ്റ: നാട്ടുകാരും കെഎസ്ഇബി അധികൃതരും കൈകോര്‍ത്തപ്പോള്‍ രോഗിയായ വീട്ടമ്മക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ വൈദ്യുതി ലഭിച്ചു. സുല്‍ത്താന്‍ബത്തേരി കെഎസ്ഇബി വെസ്റ്റ് സെക്ഷന്‍ ഓഫീസിന് കീഴിലാണ് മാതൃകപരമായ നടപടി. ബത്തേരി മുനിസിപ്പാലിറ്റിയിലെ മന്തംകൊല്ലിയില്‍ താമസിക്കുന്ന കല്ലിങ്ങല്‍ സീനത്തിനാണ് അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം വൈദ്യുതി കണക്ഷന്‍ നല്‍കിയത്. 

സീനത്തിന്റെ മാതാവ് ആയിഷ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയാകാത്ത മകളുടെ വീട്ടിലേക്കാണ് ആയിഷയെ കൊണ്ടുവന്നത്. ഇവിടെ വൈദ്യുതി ഇല്ലെന്ന് അറിഞ്ഞ നാട്ടുകാരില്‍ ചിലരാണ് പ്രശ്നം ഏറ്റെടുത്തത്. വേഗത്തില്‍ അത്യാവശ്യം വേണ്ടയിടങ്ങളില്‍ വയറിങ് ജോലികള്‍ ചെയ്തു. അന്ന് തന്നെ ഉച്ചയോടെ അപേക്ഷ സമര്‍പ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ കെഎസ്ഇബി അധികൃതരെ കണ്ട് കാര്യം ബോധിപ്പിച്ചിരുന്നു. അപേക്ഷ ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ സീനത്തിന്റെ വീട് സന്ദര്‍ശിച്ച് വയറിങ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു. കണക്ഷനായി അടക്കേണ്ട പണം കെഎസ്ഇബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) പ്രവര്‍ത്തകര്‍ ഓഫീസില്‍ അടച്ചു. 

നടപടികളെല്ലാം പൂര്‍ത്തിയായതോടെ വാര്‍ഡ് കൗണ്‍സിലര്‍ സികെ സഹദേവന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. അസ. എന്‍ജിനീയര്‍, വിഎം അലി, സബ് എന്‍ജിനീയര്‍ പി എസ് സുനില്‍ ലാല്‍, സീനിയര്‍ സൂപ്രണ്ട് കെ സലീം, ലൈന്‍മാന്‍മാരായ വിഎസ് ബിജു, പിഎസ് മണികണ്ഠന്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, സി ബി വിനോദ് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Follow Us:
Download App:
  • android
  • ios