Asianet News MalayalamAsianet News Malayalam

ഉപയോക്താവിൽ നിന്നും അമിത തുക വാങ്ങി; സബ് എഞ്ചിനീയറെ കെഎസ്ഇബി സസ്പെൻഡ് ചെയ്തു

കെട്ടിടത്തിനു വൈദ്യുത കണക്ഷൻ നൽകാനെന്ന വ്യാജേന സബ് എഞ്ചിനീയർ 50000 രൂപ ഉപയോക്താവിൽ നിന്നു വാങ്ങിയിരുന്നു. 

kseb sub engineer suspended in Chengannur
Author
Chengannur, First Published Aug 14, 2021, 9:17 PM IST

ചെങ്ങന്നൂർ: വൈദ്യുതി കണക്ഷന്‍ നല്‍കിയതിന് ഉപയോക്താവിൽ നിന്നും അമിത തുക വാങ്ങിയ ശേഷം വൈദ്യുതി ബോർഡിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയ സബ് എൻജിനീയറെ കെഎസ്ഇബി സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സബ് എൻജിനീയർ എൻ. ഷിബുവിനെയാണ് സസ്പെൻഡ് ചെയ്തത്. 

കഴിഞ്ഞ മാസം നഗരസഭ 24–ാം വാർഡിൽ നരേന്ദ്രഭൂഷൺ റോഡിലുള്ള ബഹുനില കെട്ടിടത്തിനു വൈദ്യുത കണക്ഷൻ നൽകാനെന്ന വ്യാജേന സബ് എഞ്ചിനീയർ 50000 രൂപ ഉപയോക്താവിൽ നിന്നു വാങ്ങിയിരുന്നു. എന്നാൽ ഈ തുകയിൽ നിന്ന് 15,265 രൂപ മാത്രമാണ് കണക്ഷൻ ചാർജ്, സർവീസ് വയറിനുള്ള തുക എന്നീ ഇനങ്ങളിൽ ബോർഡിൽ അടച്ചത്. 

നരേന്ദ്രഭൂഷൺ റോഡിൽ ബോർഡിന്റെ അനുമതിയില്ലാതെ വൈദ്യുത പോസ്റ്റ് സ്ഥാപിക്കുന്നെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സബ് എൻജിനീയർ നേരത്തെയും മൂന്ന്  തവണ സസ്പെൻഷന് വിധേയനായിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios