തിരുവനന്തപുരം: പാലോട് കരിമങ്കോട്ടു തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെ എസ് ആർ ടി സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.

നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ്  കുഴിയിലേക്ക് വീണാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 20 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ 2 പേരുടെ പരുക്ക് ഗുരുതരമാണ്.