സൈഡ് കൊടുക്കാത്തതിനെ തുടർന്ന് സ്വകാര്യ ബസ് മന:പൂർവം കൊണ്ടിടിച്ചതാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്

ഹരിപ്പാട്: കെ എസ് ആർ ടി സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ചു കയറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആറാട്ടുപുഴ കള്ളിക്കാട്ട് ഭാഗത്ത് വെച്ച് കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കായംകുളത്തേക്ക് പോയ കെ എസ് ആർ ടി സി ബസിന് പിന്നിൽ വലിയഴീക്കലിലേക്ക് പോയ സ്വകാര്യ ബസ് ആണ് ഇടിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

യാത്രക്കാർക്ക് ആർക്കും തന്നെ പരുക്കേല്‍ക്കാത്തത് ഭാഗ്യമായി. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തത്. അതേസമയം സൈഡ് കൊടുക്കാത്തതിനെ തുടർന്ന് സ്വകാര്യ ബസ് മന:പൂർവം കൊണ്ടിടിച്ചതാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.