Asianet News MalayalamAsianet News Malayalam

ബസ് ഓടിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മരണ വേദനയിലും ഗോപിയുടെ ഇടപെടല്‍ വലിയ അപകടമാണ് ഒഴിവാക്കിയത്. 

ksrtc bus driver dies of heart attack during journey in neyyattinkara
Author
Neyyattinkara, First Published Oct 3, 2019, 10:01 AM IST

നെയ്യാറ്റിന്‍കര: ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ കെ ഗോപിയാണ്(56) മരിച്ചത്. ബസ് ഓടിക്കവെ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗോപി ബസ് റോഡരുകിലേക്ക് ഒതുക്കിയിട്ടപ്പോഴേക്കും കുഞ്ഞ് വീണു.

ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മരണ വേദനയിലും ഗോപിയുടെ ഇടപെടല്‍ വലിയ അപകടമാണ് ഒഴിവാക്കിയത്. ഡ്രൈവര്‍ കുഴഞ്ഞ് വീഴുന്നത് കണ്ട് ബസിലെ യാത്രക്കാര്‍ ഡിപ്പോയില്‍ വിവരം അറിയിച്ചു.  തുടര്‍ന്ന് അധികൃതര്‍ ആംബുലന്‍സുമായെത്തി ഗോപിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ മേയില്‍ ഗോപി ജോലിയില്‍ നിന്നും വിരമിച്ചിരുന്നുവെങ്കിലും താല്‍ക്കാലിക ഡ്രൈവറായി തുടരുകയായിരുന്നു. ഡിപ്പോയില്‍ നിന്നും കുളത്തൂരിലേക്ക് ട്രിപ്പ് പോയി മടങ്ങി വരവെയാണ് അപകടം നടന്നത്. ഭാര്യ ഗീത, മക്കള്‍ അരുണ്‍, അഞ്ജു. മരുമക്കള്‍ സന്ധ്യ, ഗണേഷ്.

Follow Us:
Download App:
  • android
  • ios