കോഴിക്കോട്: ഈങ്ങാപ്പുഴയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. ഓമശ്ശേരി പുത്തൂർ സ്വദേശിനി മറിയമാണ്(48) മരിച്ചത്. 

ബൈക്ക് ഓടിച്ച ഭർത്താവ് സുലൈമാന് സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബൈക്കി നിന്നും വീണ മറിയത്തിന്റെ ശരീരത്തിൽ ബസിന്‍റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.