2016ൽ നടന്ന സംഭവത്തിലാണ് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിചാരണ പൂർത്തിയാക്കി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.
പാലക്കാട്: ജ്യൂസ് കുടിക്കാൻ വിളിച്ചിട്ട് വരാത്തതിന് കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തല്ലിയ സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു. കേസിൽ പ്രതിയായ ജ്യൂസ് കട ജീവനക്കാരന് ആറുമാസം തടവും 4500 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. പാലക്കാട് വടക്കന്തറ സ്വദേശി കൃഷ്ണകുമാറിനെയാണ് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Add Asianetnews as a Preferred Source

