ബസിലെ യാത്രക്കാര്‍ക്ക് സംഗീതം ആസ്വദിക്കാന്‍ സൗണ്ട് സിസ്റ്റം, അഴുക്കും പൊടിയും പിടിക്കാതെ വൃത്തിയാക്കിയ സീറ്റുകള്‍, അലങ്കരിച്ച ബസിന്റെ ഉള്‍വശം, സ്റ്റീല്‍ വീല്‍ കപ്പുകള്‍ ഇതെല്ലാം ബസിനെ വ്യത്യസ്തമാക്കുന്നു

ആലപ്പുഴ: ഈ ബസില്‍ യാത്ര ചെയ്താല്‍ കെഎസ്ആര്‍ടിസി ബസിലാണോ ഇരിക്കുന്നതെന്ന് തോന്നിയാല്‍ അത്ഭുതപ്പെടേണ്ട. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ ആര്‍എസ്എ-220 ഓര്‍ഡിനറി ബസിലെ കാഴ്ച കണ്ടാല്‍ ഇത് ആരുമൊന്ന് മൂക്കത്ത് വിരല്‍ വയ്ക്കും. ബസിലെ യാത്രക്കാര്‍ക്ക് സംഗീതം ആസ്വദിക്കാന്‍ സൗണ്ട് സിസ്റ്റം, അഴുക്കും പൊടിയും പിടിക്കാതെ വൃത്തിയാക്കിയ സീറ്റുകള്‍, അലങ്കരിച്ച ബസിന്റെ ഉള്‍വശം, സ്റ്റീല്‍ വീല്‍ കപ്പുകള്‍ ഇതെല്ലാം ബസിനെ വ്യത്യസ്തമാക്കുന്നു.

എന്നാല്‍, കെഎസ്ആര്‍ടിസി സ്വന്തം കീശയിലെ പണം മുടക്കിയല്ല ഇതൊന്നും ചെയ്തിരിക്കുന്നത്. ബസിലെ ഡ്രൈവറായ തോട്ടപ്പള്ളി വേലഞ്ചിറ ഗിരി ഗോപിനാഥ് സ്വന്തം കയ്യില്‍ നിന്നും ചെലവാക്കിയാണ് ബസ് അടിപൊളിയാക്കിയിരിക്കുന്നത്.

"

ഡ്യൂട്ടി സമയത്ത് അതിരാവിലെ മൂന്നിന് ഡിപ്പോയിലെത്തുന്ന ഇദ്ദേഹം ബസ് കഴുകി വൃത്തിയാക്കി കടയില്‍ നിന്ന് പൂക്കള്‍ വാങ്ങി ബസിന് മുന്നിലെ തട്ടത്തില്‍ വെച്ചാണ് യാത്ര ആരംഭിക്കുന്നത്. എന്തായാലും ബസ് ഡ്രൈവര്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരമാണ്. ഇനിയും ഇതുപോലെ ഡ്രൈവര്‍മാര്‍ ഉണ്ടാകട്ടെയെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരാധകരും പറയുന്നത്.