ചെന്നൈ: പ്രതീക്ഷിച്ച മഴ കിട്ടാതെ വന്നതോടെ തമിഴ്നാട്ടിൽ ഇത്തവണ പൂകൃഷിയിൽ കാര്യമായ കുറവ്. അത്തപ്പൂക്കളത്തിലെ പ്രധാനിയായ ജമന്തിപൂവെല്ലാം നാലിലൊന്നായി കുറഞ്ഞെന്ന് ഇവിടുത്തെ കർഷകർ പറയുന്നു.

മലയാളിക്ക് അത്തപ്പൂക്കളമിടാനുള്ള ജമന്തിയും കോഴിപ്പൂവും റോസുമെല്ലാം തമിഴ്നാട്ടിലെ പാടങ്ങളിൽ ചിങ്ങത്തിന് മൂന്ന് മാസത്തിന് മുമ്പേ കൃഷി തുടങ്ങുകയാണ് പതിവ്. എന്നാൽ ഇത്തവണ കാലവർഷം ചതിക്കുകയും മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്താൻ രണ്ട് മാസത്തോളം വൈകിയതും പൂക്കൃഷിക്കാർക്ക് തിരിച്ചടിയായി. ഇതോടെ നഷ്ടം സഹിച്ച് ചുരുക്കം ആളുകൾ മാത്രമാണ് കൃഷിയിറക്കിയത്. 

വിളവ് കുറഞ്ഞെങ്കിലും ഓണക്കാലത്ത് കേരളത്തിൽ വർദ്ധിക്കുന്ന ആവശ്യകതയിലാണ് കൃഷിക്കാരുടെ പ്രതീക്ഷ.