കോഴിക്കോട്: നാദാപുരം കക്കട്ട് കുളങ്ങരത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി. ഇടവഴിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കാട് വെട്ടിതെളിക്കുന്നതിനിടയിലാണ് ബോംബ് ശേഖരം കണ്ടെത്തുന്നത്.

10 സ്റ്റീല്‍ ബോംബ്, രണ്ടു നാടന്‍ ബോംബ്, രണ്ട് പൈപ്പ് ബോംബ് എന്നിവയാണ് ശേഖരത്തിലുള്ളത്. പൊലീസ് സ്ഥലത്തെത്തി  ഇവ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കുകയാണ് പൊലീസ്.