അടൂർ: പഴകുളത്ത് ഹൈഡ്രോക്ലോറിക് ആസിഡുമായി വന്ന ടാങ്കർ ലോറിയിൽ ചോർച്ച ഉണ്ടായി. തൂത്തുകുടിയിൽ നിന്ന് ആലുവയിലേക്ക് പോയ ലോറിയിലാണ് ചോർച്ച കണ്ടെത്തിയത്. 23000 ലിറ്റർ ആസിഡാണ് ലോറിയിൽ ഉണ്ടായിരുന്നത്.

വാഹനം കേടായതിനെ തുടർന്ന് ഡ്രൈവർ ഇറങ്ങി പരിശോധിച്ചപ്പോഴാണ് ചോർച്ച കണ്ടെത്തിയത്. വാൽവിൽ ഉണ്ടായ തകർച്ചയാണ് ചോർച്ചക്ക് കാരണം. അഗ്നിശമന സേന എത്തി  വെള്ളം ഒഴിച്ച് ആസിഡ് നേർപ്പിച്ചു. ചവറ കെഎംഎല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റി.