സെവന്‍മല എസ്റ്റേറ്റിലെ തൊഴിലാളിയായ സുധാകറിന്റെ പശുക്കളെയാണ് പുലി ആക്രമിച്ചത്. കൊല്ലപ്പെട്ട പശുവിന് കഴുത്തില്‍ കടിയേറ്റ പാടുകളുണ്ട്.
ഇടുക്കി: ഇടുക്കി ജില്ലയിലെ എസ്റ്റേറ്റുകളില്‍ വീണ്ടും പുലിയുടെ ആക്രമണം. സെവന്‍മല എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം പുലി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. പുലിയുടെ ആക്രമണത്തില്‍ ഒരു പശുവിന് മാരകമായ പരിക്കുകള്‍ പറ്റി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുലിയുടെ ആക്രമണം ആരംഭിച്ചതോടെ എസ്റ്റേറ്റ് നിവാസികളാകെ ആശങ്കയിലാണ്.
സെവന്‍മല എസ്റ്റേറ്റിലെ തൊഴിലാളിയായ സുധാകറിന്റെ പശുക്കളെയാണ് പുലി ആക്രമിച്ചത്. കൊല്ലപ്പെട്ട പശുവിന് കഴുത്തില്‍ കടിയേറ്റ പാടുകളുണ്ട്. മറ്റൊരു പശുവിന്റെ കാല്‍ കടിച്ചു പറിച്ച് മാസം കാണാവുന്ന നിലയിലാണുള്ളത്. പരിക്കേറ്റ പശുവിന് വെറ്റിനറി സര്‍ജന്‍ എത്തി ചികിത്സ നല്‍കി. പശുവിന്‍റെ വയറ്റിലും നിരവധി പരിക്കുകളുണ്ട്. എസ്റ്റേറ്റുകളിലെ കന്നുകാലികള്‍ പുലിയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാകുകയാണ്.
കഴിഞ്ഞ മാസം 23ന് കല്ലാര്‍ പുതുക്കാട് എസ്റ്റേറ്റിലെ രണ്ടു പശുക്കള്‍ പുലിയുടെ ആക്രമണത്തിന് ഇരയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പന്ത്രണ്ടോളം പശുക്കള്‍ പുലിയുടെ ആക്രണത്തിന് ഇരയാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. പുലിയുടെ ആക്രമണം പതിവാകുന്ന സാഹചര്യത്തിലും വനം വകുപ്പ് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നില്ലന്നുള്ള ആക്ഷേപം ശക്തമാകുകയാണ്. വനം വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ ജനപ്രതിനിധികളെടക്കം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തയ്യാറെടുത്തു വരുന്നതിനിടയിലാണ് പുതിയ സംഭവം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
