രാവിലെ നടത്തിയ പരിശോധനയില്‍ കാടിനോട് ചേര്‍ന്ന അരുവിയുടെ സമീപത്ത് പശുവിനെ പുലി ആക്രമിച്ച് കൊന്ന നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തി. 

ഇടുക്കി: കണ്ണന്‍ ദേവന്‍ (Kannan devan) കടലാര്‍ എസ്റ്റേറ്റില്‍ പുലി (leopard) കറവപ്പശുവിനെ (Cow) കടിച്ചുകൊന്നു. എസ്റ്റേറ്റിന് സമീപത്തെ കാട്ടില്‍ മേയാന്‍ പോയ പളനിദുരൈയുടെ പശുവിനെയാണ് പുലി കൊന്നത്. ഇന്നലെ രാത്രിയോടെയാണ് മേയാന്‍ പായ പശുവിനെ കാണാതെവന്നത്. രാവിലെ നടത്തിയ പരിശോധനയില്‍ കാടിനോട് ചേര്‍ന്ന അരുവിയുടെ സമീപത്ത് പശുവിനെ പുലി ആക്രമിച്ച് കൊന്ന നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തി. എട്ട് പശുക്കളാണ് പളനിദുരൈയ്ക്ക് ഉള്ളത്. ഇതില്‍ ഒരു ദിവസം 10 ലിറ്ററോളം പാല്‍തരുന്ന പശുവാണ് ഇയാള്‍ക്ക് നഷ്ടപ്പെട്ടത്.

തോട്ടങ്ങളില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന് പുറമെ കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് കന്നുകാലികളെ വളര്‍ത്തിയിരുന്നത്. പുലിയുടെ ആക്രമണത്തില്‍ വരുമാനം നിലച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഇദ്ദേഹം.