അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് രാവിലെ പത്ത് മണിയോടെ പുളളിപ്പുലിയെ കണ്ടത്.

കണ്ണൂര്‍ : പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിൽ കയറ്റി. വലയിലാക്കി മുകളിലേക്ക് കയറ്റിയതിന് ശേഷമാണ് മയക്കുവെടിവെച്ചത്. അതിന് ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി. അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് രാവിലെ പത്ത് മണിയോടെ പുളളിപ്പുലിയെ കണ്ടത്. വനംവകുപ്പ് സംഘവും പൊലീസും ഫയ‍ഫോഴ്സ് സംഘവും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യമാണ് ഫലം കണ്ടത്. 

YouTube video player