Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്തെ പ്രതിരോധിക്കാന്‍ വിപുലമായ പദ്ധതികളുമായി മൂന്നാര്‍ ലയണ്‍സ് ക്ലബ്

കഴിഞ്ഞ ഏഴിന് പെട്ടിമുടിയില്‍ നടന്ന വന്‍ദുരന്തത്തിന്റെ കെടുതിയില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നടത്താനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്

Lions Club Of Munnar Covid 19 battle program
Author
Munnar, First Published Aug 31, 2020, 2:07 PM IST

ഇടുക്കി: കൊവിഡ് കാലത്ത് പ്രതിസന്ധി മറികടക്കാന്‍ മൂന്നാര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കുന്നു. ഇടുക്കിക്ക് ഒരു കനിവ് എന്ന പേരിലാണ് പദ്ധതിയൊരുക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്നാര്‍ മേഖലയില്‍ നിര്‍ധനരായ വ്യക്തികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് 318 സിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്‌ട് ഗവര്‍ണര്‍ ആര്‍.ജി.ബാലസുബ്രമണ്യന്‍ നിര്‍വ്വഹിച്ചു. 

കൊവിഡിനെ ചെറുക്കുവാന്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സാനിറ്റൈസര്‍ മെഷീനുകളും തെര്‍മല്‍ സ്‌കാനര്‍ അടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്യും. ഓട്ടോറിക്ഷകളില്‍ ഘടിപ്പിക്കാവുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീനുകളും ക്ലബിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. നിര്‍ധന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മൂന്നാര്‍ മേഖലയില്‍ മാത്രം 5000 മാസ്‌കുകളും വിതരണം ചെയ്യുന്നുണ്ട്. 

കഴിഞ്ഞ ഏഴിന് പെട്ടിമുടിയില്‍ നടന്ന വന്‍ദുരന്തത്തിന്റെ കെടുതിയില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നടത്താനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. മൂന്നാറിലെ പൊതുജനങ്ങളുടെ സഹകരണത്തോടെ വിശപ്പകറ്റുവാന്‍ ഉച്ചയ്‌ക്കൊരു പൊതിച്ചോറ് എന്ന പദ്ധതിയും നടപ്പിലാക്കും. മൂന്നാര്‍ പ്രസിഡന്റ് പി.ആര്‍.ജെയിന്‍, സെക്രട്ടറി സജീവ്, ട്രഷറര്‍ ബെന്നി മാത്യു, ലിജി ഐസക്, സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍.

'അത്തപ്പീ'; പിപിഇ കിറ്റ് തയ്ച്ചതിന് ശേഷമുള്ള കഷണങ്ങൾ കൊണ്ട് പൂക്കളം

Follow Us:
Download App:
  • android
  • ios