ട്രെയിൻ പോയതിനു ശേഷം ഗേറ്റ് ഉയർത്താൻ ശ്രമിക്കുമ്പോൾ മുന്നാട്ടെടുത്ത ലോറി ഗേറ്റ് ബാറിൽ തട്ടുകയായിരുന്നു. ഉടൻ ഇരുമ്പു വടം പൊട്ടി ഗെറ്റ് നിലംപതിച്ചു. മറ്റു വാഹനങ്ങൾ അകത്തേക്കു കയറി വരാതിരുന്നതിനാൽ ദുരന്തം ഒഴിവായി

അമ്പലപ്പുഴ: തീരദേശ പാതയിൽ പുന്നപ്ര വിയാനി പള്ളിക്ക് സമീപം ടോറസ് ലോറി തട്ടി റെയിൽവേ ഗേറ്റ് തകർന്നു. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. ഇന്ന് രാവിലെ 8 ഓടെയായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്രെയിൻ പോയതിനു ശേഷം ഗേറ്റ് ഉയർത്താൻ ശ്രമിക്കുമ്പോൾ മുന്നാട്ടെടുത്ത ലോറി ഗേറ്റ് ബാറിൽ തട്ടുകയായിരുന്നു. ഉടൻ ഇരുമ്പു വടം പൊട്ടി ഗെറ്റ് നിലംപതിച്ചു. മറ്റു വാഹനങ്ങൾ അകത്തേക്കു കയറി വരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. രാവിലെ സമയമായതിനാൽ സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. പിന്നീട് എറെ പണിപ്പെട്ട് ചള്ളി ബീച്ച് റോഡുവഴിയാണ് വാഹനങ്ങൾ കടന്നു പോയത്.