ഹെല്‍മറ്റ് ധരിച്ചെങ്കിലും ക്ലിപ്പ് ഇട്ടില്ല; വാഹനാപകടത്തിൽ പരിക്കേറ്റ മദ്രസാ അധ്യാപകൻ മരിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 6:47 PM IST
madrasa teacher dead in bike accident
Highlights

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 7 മണിക്ക് ആലപ്പുഴ കൈതവനയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും, എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുമാണ് അപകടമുണ്ടായത്

ഹരിപ്പാട്‌: വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകൻ മരിച്ചു. ഹരിപ്പാട് മുട്ടം മടവൂർ മൻസിൽ പരേതനായ സൈദ് മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാരുടെ മകൻ മുഹമ്മദ് ഷെരീഫ് മുസ്‌ലിയാർ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7 മണിക്ക് ആലപ്പുഴ കൈതവനയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും, എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുമാണ് അപകടമുണ്ടായത്.

ഹെൽമെറ്റ് ധരിച്ചെങ്കിലും ഹെൽമെറ്റിന്റെ ക്ലിപ്പ് ഇടാത്തതിനാൽ ഹെൽമെറ്റ് തലയിൽ നിന്നും തെറിച്ചു പോകുകയും ഗുരുതരമായി തലക്ക് ക്ഷതമേൽക്കുകയും ചെയ്തിരുന്നു. ബോധരഹിതനായ നിലയിലാണ് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്.

loader