നാട്ടുകാര്‍ കൂടി പാമ്പിനെ പിടികൂടി വലിയ ചാക്കിനകത്താക്കി ആലപ്പുഴ ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കുകയും ചെയ്തു. ഇവിടെ നിന്ന് ജീവനക്കാര്‍ എത്തി ചാക്ക് തുറന്നപ്പോള്‍ നാല് താറാവുകളെയും വായില്‍ നിന്ന് കക്കി പുറത്തിട്ട നിലയില്‍ കണ്ടു

ചേര്‍ത്തല: കടക്കരപ്പള്ളി പുള്ളാത്ത് കടവന്‍തുരുത്ത് തങ്കച്ചന്റ വീട്ടില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ താറാവിന്‍ കൂട്ടില്‍ നാല് താറാവുകളെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിനെടെയാണ് താറാവിനെ അകത്താക്കിയ പാമ്പ് വിശ്രമിക്കുന്നത് കണ്ടത്. ഉടന്‍ നാട്ടുകാര്‍ കൂടി പാമ്പിനെ പിടികൂടി വലിയ ചാക്കിനകത്താക്കി ആലപ്പുഴ ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കുകയും ചെയ്തു.

ഇവിടെ നിന്ന് ജീവനക്കാര്‍ എത്തി ചാക്ക് തുറന്നപ്പോള്‍ നാല് താറാവുകളെയും വായില്‍ നിന്ന് കക്കി പുറത്തിട്ട നിലയില്‍ കണ്ടു. എട്ട് അടി നീളവും ഇരുപത്തഞ്ച് കിലോയിലേറെ ഭാരവുമുള്ള പാമ്പിനെ ആലപ്പുഴ ഫോറസ്റ്റ് ഓഫീസിലോക്ക് കൊണ്ടുപോയി.