മുക്കോലക്കല്‍ സെന്റ് തോമസ് സ്‌കൂള്‍ ക്യാമ്പസിലെ ഡോ. ജോസഫ് മാര്‍ത്തോമ്മാ  ഓഡിറ്റോറിയത്തിലാണ്   സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് നടക്കുക. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപോലിത്ത ഉദ്ഘാടനം നിര്‍വഹിക്കും.

തിരുവനന്തപുരം: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ 114-ാം മാര്‍ത്തോമ്മാ സ്റ്റുഡന്റസ് കോണ്‍ഫറന്‍സിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. മുക്കോലക്കല്‍ സെന്റ് തോമസ് സ്‌കൂള്‍ ക്യാമ്പസിലെ ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തിലാണ് മെയ് 9 വരെ സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് നടക്കുക.

വൈകിട്ട് 5 മണിക്ക് മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപോലിത്ത ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും. എപ്പസ്‌കോപ്പമാര്‍, വൈദികര്‍, പ്രഗത്ഭ വ്യക്തിത്വങ്ങള്‍ എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

ലോകമെമ്പാടുമുള്ള 500-ല്‍ പരം കോളേജ് വിദ്യാര്‍ത്ഥികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.