മലപ്പുറം: മലപ്പുറം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ്. നിലമ്പൂര്‍ , എടവണ്ണ, വാഴക്കാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 5000ല്‍ അധികെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ സഹായമാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ആവശ്യ സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍ : 


1) ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്)

2) കളക്ടറേറ്റ് മലപ്പുുറം
ഫോണ്‍ : 0483 2736 320, 0483 2736 326

ആവശ്യമായ വസ്തുക്കള്‍
പായ
കമ്പിളിപ്പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ്‌ ചെരിപ്പ്‌
സാനിറ്ററി നാപ്കിൻ
സോപ്പ്‌
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ
ബിസ്ക്കറ്റ്‌
അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
ബ്രഡ്
ബേബി ഫുഡ്
കറി പൌഡറുകള്‍