മാസ്ക്കും സാനിറ്റൈസറും നിര്‍മ്മിച്ച് സൗജന്യമായി വിതരണം ചെയ്യാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നില്ലെന്ന് ജില്ലാ പഞ്ചായത്തിന്‍റെ പരാതി.ഒരു ലക്ഷം മാസ്ക്കുകളും സാനിറ്റൈസറുകളും നിര്‍മ്മിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി മലപ്പുറം ജില്ലാ പഞ്ചായത്ത് ഉപേക്ഷിച്ചു.

ഒരു ലക്ഷം മാസ്ക്കുകളും സാനിറ്റൈസറുകളും നിര്‍മ്മിച്ച് വിതരണം ചെയ്യാൻ എഴുപതു ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിരുന്നത്. ജില്ലയിലെ ആശുപത്രികളിലെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഒപ്പം നിര്‍ധനരായ മറ്റുള്ളവര്‍ക്കും സൗജന്യമായി നല്‍കുകയായിരുന്നു ഉദ്ദേശം.

സര്‍ക്കാര്‍ അംഗീകാരം കിട്ടാതെ വന്നതോടെ പദ്ധതി  ജില്ലാ പഞ്ചായത്തിന് ഉപേക്ഷിക്കേണ്ടി വന്നു. ഒരു ലക്ഷം രൂപ ചിലവില്‍ ആയിരത്തി അഞ്ഞൂറ് മാസ്ക്കുകളും സാനിറ്റൈസറുകളും നിര്‍മ്മിച്ച  ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ക്കും ബന്ധപെട്ടവര്‍ക്കും മാത്രം നല്‍കി.