മലപ്പുറം: അപകട സാധ്യതയെ തുടർന്ന് കോഴിക്കോട്- നിലമ്പൂർ - ഗൂഡല്ലൂർ പാതയിൽ വാഹന ഗതാഗതം നിരോധിച്ചു. നിലമ്പൂർ നാടുകാണി ചുരത്തില്‍ ജാറം മേഖലയിലൂടെയുള്ള വാഹന ഗതാഗതത്തിനാണ് നിരോധനം. 

അപകട സാധ്യത കണക്കിലെടുത്ത് നിലമ്പൂർ - നാടുകാണി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ജാറത്തിന് മുമ്പായി യാത്ര അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി ഗീത അറിയിച്ചു. ജാറത്തിന് സമീപം രൂപപ്പെട്ട വിള്ളലും താഴ്ച്ചയും പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നിലവിൽ 1.65 മീറ്റർ വരെ രേഖപ്പെടുത്തിയ താഴ്ച്ച വർധിച്ചതായും വിള്ളൽ വർധിച്ചതായും കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.