Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ; വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. കായംകുളത്തിന് സമീപം ചിറക്കടവം പുത്തൻപണ്ടകശാലയിൽ സൈനുൽ ആബ്ദീന്‍റെ മകൻ ഷെറിൻ  (33) നാണ്  മരിച്ചത്. 

Malayali youth died  car accident in Saudi Arabia
Author
Kayamkulam, First Published Sep 19, 2018, 5:20 PM IST

കായംകുളം:  സൗദി അറേബ്യയിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. കായംകുളത്തിന് സമീപം ചിറക്കടവം പുത്തൻപണ്ടകശാലയിൽ സൈനുൽ ആബ്ദീന്‍റെ മകൻ ഷെറിൻ  (33) നാണ്  മരിച്ചത്. സൗദി അറേബ്യയിലെ വാദിദ വാസിറിലുണ്ടായ കാറപകടത്തെ തുടർന്നായിരുന്നു മരണം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം.

നിയന്ത്രണം വിട്ട് വന്ന കാര്‍ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുകയായിരുന്ന ഷെറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഖബറടക്കം സൗദിയിൽ നടക്കും.

Follow Us:
Download App:
  • android
  • ios