ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറും. ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിക്കും.
തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറും. ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിക്കും. അതിനായി മമ്മൂട്ടി ഇന്ന് ( ചൊവ്വാഴ്ച) വൈകുന്നേരം 6.30ന് താരം ക്ഷേത്രത്തിലെത്തും.
അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലാണ് കലാപരിപാടികള്‍ നടക്കുക. പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ എം. ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും.
20നാണ് ആറ്റുകാല്‍ പൊങ്കാല. ഇത്തവണ 45 ലക്ഷം ഭക്തരെ പ്രതീക്ഷക്കുന്നതായ ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
