പണം ചോദിക്കാന്‍ നേരിട്ടെത്തിയപ്പോള്‍ തന്നെ മര്‍ദ്ദിച്ചതായും മിനി പൊലീസിനോട് പറഞ്ഞു. പിന്നീടാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. 

അമ്പലപ്പുഴ: കൂട്ടൂകച്ചവടത്തിന്റെ പേരില്‍ പണംതട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ഖദീജ മന്‍സില്‍ സലിം മുഹമ്മദ് (40) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റുചെയ്തു. 

കരൂരില്‍ പൊറോട്ട നിര്‍മാണ യൂണിറ്റ് നടത്തുന്ന ഇയാള്‍ കോട്ടയം വിജയപുരം പഞ്ചായത്ത് താന്നിക്കല്‍പടി വെറിണ്ടന്‍മനാര്‍ വെസക്കോ ഹോമില്‍ തോമസിന്റെ ഭാര്യ മിനിതോമസില്‍ നിന്ന് പലപ്പോഴായി രണ്ട് ലക്ഷം രൂപ വാങ്ങി. എന്നാല്‍ ഇയാള്‍ കച്ചവടത്തില്‍ പങ്കാളിയാക്കിയില്ല. പവതവണ പണം തിരികെ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. പണം ചോദിക്കാന്‍ നേരിട്ടെത്തിയപ്പോള്‍ തന്നെ മര്‍ദ്ദിച്ചതായും മിനി പൊലീസിനോട് പറഞ്ഞു. പിന്നീടാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ മറ്റ് പലരില്‍നിന്നും പണംതട്ടിയിട്ടുള്ളതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു.