ആലപ്പുഴ: ഹരിപ്പാട് ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ  യുവാവ് അറസ്റ്റിൽ. മുതുകുളം തെക്ക് കാട്ടിൽ പടീറ്റതിൽ ശരത്ത്(23)നെയാണ് കനകക്കുന്ന് പോലീസ് പിടികൂടിയത്. 16-ാം തീയതി വൈകുന്നേരം നാലരയോടെയാണ് സംഭവം നടക്കുന്നത്. സ്കൂൾ വിട്ടു  വീട്ടിലെത്തിയ പെൺകുട്ടി വീടിനു പുറത്തുള്ള ശുചിമുറിയിൽ കുളിച്ച ശേഷം മുറിയിലേക്ക് എത്തിയപ്പോൾ ഇവിടെ ഒളിച്ചിരുന്ന പ്രതി കടന്നു പിടിക്കുകയായിരുന്നു.

പെൺകുട്ടി ബഹളം വയ്ക്കാതിരിക്കാൻ ഇയാൾ കൈകൊണ്ടു  വായ്  പൊത്തി പിടിച്ചിരുന്നു. രക്ഷപെടാനായി കുട്ടി കൈയിൽ കടിച്ചു. തുടർന്ന് പിടി വിട്ടപ്പോൾ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് ട്യൂഷൻ ടീച്ചറോട് കുട്ടി വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. ഇന്നലെ രാവിലെ ആറരയോടെ കനകക്കുന്നി പ്രതിയെ പോലീസ് പിടികൂടിയത്.