കായംകുളം: വിദ്യാർത്ഥിനികളെ ബൈക്കിൽ പിൻതുടർന്ന് റോഡിൽ തടഞ്ഞു നിർത്തി കടന്നുപിടിക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. കൃഷ്ണപുരം ദേശത്തിനകം കുഴുവേലിൽ വീട്ടിൽ രാജേഷി(31) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടു കൂടി 14 വയസ്സുകാരി സൈക്കിളിൽ വരവെ തടഞ്ഞ് നിർത്തി ആക്രമിച്ച കേസ്സിലാണ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിടുന്ന സമയം ബൈക്കിൽ കറങ്ങി നടന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നത് രാജേഷ് പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

വിവാഹിതനായ പ്രതിക്കെതിരെ ഇതിന് മുമ്പും സമാനമായപരാതികൾ വളളികുന്നം, കുറത്തികാട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.