പ്രതി  അഭിലാഷ് ഗോപാലനൊപ്പം മോഷണത്തിന് ഉണ്ടായിരുന്ന കൂട്ടുപ്രതി കാർത്തികപ്പള്ളി ഷംലാമൻസിലിൽ ഷംനാദ് (34)നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ഹരിപ്പാട്: ഹരിപ്പാട് കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുള ചീരഞ്ചിറ പാറച്ചിറയിൽ വീട്ടിൽ അഭിലാഷ് ഗോപാലൻ (38) നെയാണ് കരീലക്കുളങ്ങര പൊലീസ്ചേപ്പാട് ഭാഗത്ത് നിന്നും പിടികൂടിയത്. ഇയാളോടൊപ്പം മോഷണത്തിന് ഉണ്ടായിരുന്ന കൂട്ടുപ്രതി കാർത്തികപ്പള്ളി ഷംലാമൻസിലിൽ ഷംനാദ് (34)നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ചേപ്പാട് സേക്രട്ട് ഹേർട്ട് മലങ്കര കത്തോലിക്ക പള്ളിയിൽ മോഷണം നടത്തിയ കേസിലാണ് ഷംനാദ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിൽ ചേപ്പാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള കടയിലാണ് മോഷണം നടത്തിയത്. ഇയാൾ നേരത്തെയും പലകേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.