Asianet News MalayalamAsianet News Malayalam

യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നു കളഞ്ഞു; കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ

മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടു പോയതിന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവതി പറഞ്ഞ അടയാളം വെച്ച് കായംകുളം പോലീസ് സ്റ്റേഷനിലെ മോഷ്ടാക്കളുടെ ഫോട്ടോകൾ കാണിച്ചപ്പോഴാണ് യുവതി സൈനുദീനെ തിരിച്ചറിഞ്ഞത്.

man arrested in mobile phone theft case
Author
First Published Nov 16, 2022, 9:22 AM IST

കായംകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ.  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കായംകുളം കെ എസ് ആർ ടി സി  ബസ്സ് സ്റ്റാൻഡിൽ വെച്ച് യാത്രക്കാരിയായ യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് ഓടിപ്പോയ പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ ആനിക്കാട്ട് വീട്ടിൽ അബൂബക്കർ മകൻ അബ്ബാസ് എന്നു വിളിക്കുന്ന സൈനുദ്ദീൻ (47) ആണ് പോലീസ് പിടിയിലായത്. 

മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടു പോയതിന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവതി പറഞ്ഞ അടയാളം വെച്ച് കായംകുളം പോലീസ് സ്റ്റേഷനിലെ മോഷ്ടാക്കളുടെ ഫോട്ടോകൾ കാണിച്ചപ്പോഴാണ് യുവതി സൈനുദീനെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏരുവ ക്ഷേത്രത്തിന് സമീപം നിൽക്കുന്നതായി കണ്ടു.  സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് പരാതിക്കാരിയെ കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ വ്യക്തമായത്. തട്ടിപ്പറിച്ചെടുത്ത മൊബൈൽ ഫോൺ  ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് വശം ഹൈവേയിലേക്ക് കയറുന്ന കോൺക്രീറ്റ് സ്റ്റെപ്പിന് അടിയിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു. തുടർന്ന്
പ്രതിയുമായി അവിടെയെത്തി മൊബൈൽ ഫോൺ കണ്ടെടുക്കുകയായിരുന്നു. 

കായംകുളം, കരീലക്കുളങ്ങര തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സൈനുദ്ദീൻ. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, പോലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, പ്രദീപ്, അരുൺ , ഫിറോസ്, അജിതാ കുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പഴകിയ ഭക്ഷണ സാധനങ്ങള്‍, വൃത്തിഹീനമായ സാഹചര്യം; നെടുമങ്ങാട്ടെ  കിച്ചൻ സൽക്കാര, ഡീലക്സ് ഹോട്ടലുകള്‍ക്ക് നോട്ടീസ്

കറങ്ങി നടന്ന് മാല പിടിച്ച് പറിക്കുന്ന അന്യസംസ്ഥാന സംഘം പിടിയിൽ

Follow Us:
Download App:
  • android
  • ios