കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സോപ്പിനുള്ളിൽ വച്ച് കൊണ്ടുവന്ന അരക്കിലോ സ്വർണ്ണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണ്ണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം മേൽമുറി സ്വദേശിയായ യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്.