: വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി തല്ലിയെ കേസില്‍ പ്രതി പിടിയില്‍. 

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി തല്ലിയെ കേസില്‍ പ്രതി പിടിയില്‍. ജല അതോറിറ്റി അസിസ്റ്റന്‍റ് എന്‍ജിനീയറെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പോങ്ങുമൂട് സ്വദേശി വിമല്‍രാജ് അറസ്റ്റിലായത്. 

അസിസ്റ്റന്‍റ് എന്‍ജിനീയര്‍ കൃഷ്ണരാജിനാണ് മര്‍ദനമേറ്റത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. അപേക്ഷ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചതാണ് പ്രകോപിതനാക്കിയതെന്ന് വിമല്‍ രാജ് പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ അപേക്ഷ അപൂര്‍ണ്ണമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പൊലീസിനോട് പറഞ്ഞു.