എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. മാങ്കാവ്,മൂരിയാട്,കാളൂർ റോഡ് ഭാഗങ്ങളിൽ ഫറോക്ക് റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി കാളൂർ റോഡ് അരീക്കോട് പറമ്പിൽ വത്സൻ(48) പിടിയിലായത്.
കോഴിക്കോട്: എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. മാങ്കാവ്,മൂരിയാട്,കാളൂർ റോഡ് ഭാഗങ്ങളിൽ ഫറോക്ക് റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി കാളൂർ റോഡ് അരീക്കോട് പറമ്പിൽ വത്സൻ(48) പിടിയിലായത്.
ഓണക്കാലത്തേക്ക് അനധികൃത വിൽപ്പനക്കായി സൂക്ഷിക്കുവാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്‍റെ വലയിലാവുന്നത്. ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇൻസ്പക്ടർ കെ.യൂസഫിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ബി .യുഗേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അസ്‌ലം, സന്ദീപ്,ഡ്രൈവർ അനിൽ കുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രദേശത്തെ മുൻകാല വില്പനക്കാരേ കുറിച്ച് എക്സൈസിനു വിവരം ലഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.
