കോട്ടയം: കോട്ടയം കാണക്കാരിയില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടല്‍ പെട്രോളൊഴിച്ച് കത്തിച്ചു. തീ പടര്‍ന്ന് പിടിച്ച് ഹോട്ടലിന് തീയിട്ട ബേബി എന്നയാള്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാരമായ പിസി ദേവസ്യക്കും പൊള്ളലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേവസ്യയും ബേബിയും പണത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നെന്നും ഇതാകാം തീയിടാന്‍ ബേബിയെ പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.