കോഴിക്കോട്: കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.  പരപ്പന്‍പൊയില്‍ കരുണിച്ചാലില്‍ അബ്ദുല്‍ മജീദ്(50) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി താമരശേരി കാരാടി പതിനെട്ടാം മൈലില്‍ ആയിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളിയായ അബ്ദുള്‍ മജീദിനെ കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആയിഷ. ഭാര്യ: റഷീദത്ത്. മക്കളില്ല. മയ്യിത്ത് നിസ്‌കാരം വാവാട് ജുമുഅ മസ്ജിദില്‍ നടക്കും.