ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍  മരിച്ചു

കറ്റാനം: ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു. ഭരണിക്കാവ് തെക്കേ മങ്കുഴി സുജാത ഭവനം പത്ര ഏജന്‍റ് കെ ഭാസ്ക്കരൻ പിള്ളയുടെ മകൻ സുരേഷ് കുമാർ (49) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് ഏഴുമണിയോടെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് സമീപമായിരുന്നു സംഭവം. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഹൗസ് ബോട്ടില്‍ വിനോദയാത്രക്ക് എത്തിയതായിരുന്നു സുരേഷ് കുമാര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred