മലപ്പുറം: തിരൂരിൽ വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തിരുന്നാവായ കൊടക്കൽ സ്വദേശി അബ്ദുൾ റസാഖാണ് മരിച്ചത്.

വെള്ളക്കട്ടിൽ വീണ സഹോദരന്റെ മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിച്ച ശേഷം അബ്ദുൾ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.