ആലപ്പുഴ: ദേശീയപാതയ്ക്ക് സമീപം എസ്എൽ പുരത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽപ്പെട്ട മിനി ലോറിയുടെ ഡ്രൈവറായ ആലപ്പുഴ സ്വദേശി സിജു (27) സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ നാല് പേർ ആശുപത്രിയിൽ തുടരുകയാണ്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.

മിനി വാനിൽ മീൻ ലോറി ഇടിച്ചപ്പോൾ ഇതിനിടയിലേക്ക് മറ്റൊരു ലോറി ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. വാഹനങ്ങൾ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തിറക്കിയത്.