ആലപ്പുഴ: ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കായംകുളം കൃഷ്ണപുരം സ്വദേശി രാജേഷാണ് മരിച്ചത്. 

പരിക്കേറ്റ മൂന്ന് പേരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയര്‍ ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം.