വ്യാഴാഴ്ച രാത്രി എട്ടരയോടെ സംസ്ഥാന പാതയില്‍ പൂളപ്പൊയിലിന് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ചായിരുന്നു അപകടം. 

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 51 കാരന്‍ മരിച്ചു. മുക്കം മുത്തേരി കാഞ്ഞിരമുഴി കാഞ്ഞിരത്തോട്ടം (പള്ളിയാളി) ഇല്ലത്ത് പരേതനായ നാരായണന്‍ നമ്പൂതിരിയുടെ മകന്‍ വാസുദേവന്‍ നമ്പൂതിരി (51) ആണ് മരിച്ചത്. ഇയാള്‍ ക്ഷേത്രത്തില്‍ പൂജാരിയാണ്. 

വ്യാഴാഴ്ച രാത്രി എട്ടരയോടെ സംസ്ഥാന പാതയില്‍ പൂളപ്പൊയിലിന് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. അമ്മ: ദേവകി അന്തര്‍ജനം. ഭാര്യ: അനിത അന്തര്‍ജനം. മകള്‍: കൃഷ്ണപ്രിയ.