കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
കോതമംഗലം: എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരു മരണം. പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയതിനിടെ ആണ് പുഷ്പാകരനെ കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ പുഷ്പാകരനെ വനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണപ്പെട്ടത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മലഞ്ചരക്ക് എടുക്കാൻ പോയപ്പോഴാണ് പുഷ്പാകരനെ കാട്ടാന ആക്രമിച്ചതെന്ന് പരിചയക്കാരൻ പറഞ്ഞു. വിവരം അറിഞ്ഞ് പുഷ്പാകരന്റെ അടുത്ത് എത്തിയപ്പോൾ ജീവനുണ്ടായിരുന്നു. ദേഹമാസകലം കീറിപ്പൊളിച്ച നിലയിലായിരുന്നു. ഇടവഴിയിലൂടെ കൊണ്ടുവരുമ്പോഴാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


