ഇടുക്കി: കുടിവെള്ളപൈപ്പ് ശരിയാക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. മീന്‍കെട്ട് താണിമൂട്ടില്‍ ജോസഫ് സേവ്യര്‍ (38) ആണ് മരിച്ചത്.  എസ്‌റ്റേറ്റ് ജീവനക്കാരനായ ജോസഫ് കുടിവെള്ളം എത്തിക്കുന്നതിനായി മൂന്ന്  അന്യസംസ്ഥാന തൊഴിലാളികളുമായി വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയതായിരുന്നു. പാലത്തിന് സമീപത്തെ പാറയുടെ മുകളില്‍ കയറിനിന്ന് പൈപ്പുകള്‍ നന്നാക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു.  

തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.  തുടര്‍ന്ന് അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന്  മണിക്കൂറുകള്‍ നടത്തിയ തിരച്ചലിനൊടുവിലാണ് മ്യതദേഹം കണ്ടെത്തി.  വീടിന്‍റെ ഏക ആശ്രമായ ജോസഫിന്‍റെ വിയോഗം വൈകുന്നേരത്തോടെയാണ് ബന്ധുക്കുകള്‍ അറിഞ്ഞത്. ദേവികുളം പോലീസ് സ്‌റ്റേഷന്‍ എസ് ഐയായിരുന്ന സേവ്യറാണ് ജോസഫിന്‍റെ പിതാവ്. ഭര്യ: ടോണിയ. മക്കള്‍: യുവാന്‍ (മുന്നര), യാന്‍ (ഒന്ന്) .