വയനാട്: വയനാട്ടിലെ തിരുനെല്ലിയിൽ കടമുറിക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലി ക്ഷേത്രപരിസരത്ത് ലോട്ടറി വിൽപന നടത്തിയിരുന്ന വിശ്വനാഥനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഹൃദയാഘാതമാണ് മരണത്തിന് കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.