മൃതദേഹം കിടന്ന സ്ഥലത്ത്  രക്തം തളംകെട്ടി കിടന്നിരുന്നു. സമീപത്ത് നിന്നും രക്തം പുരണ്ട ചൂലും കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: ചിറയിൻകീഴ് പത്മശ്രീ ബാറിന് സമീപം മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കൊച്ചുതിട്ട വയൽവീട്ടിൽ ബിനുവിനെ (47) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കിടന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. സമീപത്ത് നിന്നും രക്തം പുരണ്ട ചൂലും കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.