ആലപ്പുഴ: മാന്നാറിൽ നിന്നും കാണാതായ ആളെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാന്നാർ സ്വദേശി ഹരികുമാർ നായരാണ് മരിച്ചത്. വിമുക്ത ഭടനായ ഇദ്ദേഹത്തെ ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽ വഴുതി ആറ്റിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.