2023ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ നടത്തിയിരുന്ന കടയിൽ കുട്ടി മാത്രം ഉണ്ടായിരുന്ന സമയമെത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

തൊടുപുഴ: 15 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 55 കാരന് മൂന്നുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രാജാക്കാട് പഴയവിടുതി ചാത്തൻപുരയിടത്തിൽ വീട്ടിൽ ഷാബു ( സാബു ) വിനെയാണ് ശിക്ഷിച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. ദേവികുളം അതിവേഗ ജ്യുവനെൽ പ്രത്യേക കോടതി ജഡ്ജി എം.ഐ. ജോൺസനാണ് ശിക്ഷ വിധിച്ചത്. പിഴസംഖ്യയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ നിന്ന് നഷ്ടപരിഹാരവും ഇരയായ പെൺകുട്ടിക്ക് അനുവദിക്കാൻ കോടതി ഉത്തരവിട്ടു.

Read More.... പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: 64കാരന് 3 ജീവപര്യന്തവും 6 വര്‍ഷം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും

2023ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ നടത്തിയിരുന്ന കടയിൽ കുട്ടി മാത്രം ഉണ്ടായിരുന്ന സമയമെത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി മാതാപിതാക്കളെയും സഹോദരനെയും വിവരം അറിയിച്ചു. തുടർന്ന് പൊലീസ് പ്രതിയെ പിടി കൂടുകയായിരുന്നു. രാജാക്കാട് എസ്.ഐയായിരുന്ന മിഥുൻ മാത്യു അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിജു കെ. ദാസ് ഹാജരായി.

Asianet News Live