അരൂർ: അരൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അരൂർ തൈപ്പറമ്പിൽ ടിജെ ജോസാണ് മരിച്ചത്. ഒക്ടോബർ ആറിനായിരുന്നു അപകടം.

ശ്രീനാരായണ നഗറിന് സമീപമുള്ള റോഡ് മുറിച്ച് കടക്കാൻ സൈക്കിളുമായി നിൽക്കുന്നതിനിടെയാണ് അമിതവേ​ഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ജോസിനെ ഇടിച്ചിടുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് ജോസിനെ ​ഗുരുതര പരിക്കുകളോടെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.