മലപ്പുറം: പരപ്പനങ്ങാടിയിലെ ഹോട്ടലിൽ കവർച്ച നടത്തി കാൽ ലക്ഷത്തോളം രൂപയുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പയിനിങ്ങൽ ജങ്ഷനിലെ ഹോട്ടൽ ടോപ്പ് സിറ്റിയിൽ കവർച്ച നടന്നത്. പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ ഹോട്ടലിനകത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഷട്ടറുയർത്തി അകത്തുകടന്ന മോഷ്ടാവ് അടുക്കളയിൽ നിന്ന് ചട്ടുകം കൊണ്ടുവന്ന് കൗണ്ടറിലെ പൂട്ടുകൾ തകർക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന പണവും കൗണ്ടറിനുമുകളിലുണ്ടായിരുന്ന പള്ളികളുടേയും വിവിധ ചാരിറ്റി സംഘടനകളുടേയും സംഭാവന പെട്ടികളിലെ പണവും കവർന്നിട്ടുണ്ട്. ഇന്നു രാവിലെ ഹോട്ടൽ തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.  പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.