ആലപ്പുഴ: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പെണ്‍സുഹൃത്തിനെ മൊബൈല്‍ വഴി തത്സമയം കാണിച്ചാണ് ഇയാള്‍ കടുംകൈ ചെയ്തത്. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ശ്രീരാഗ് (25) ആണ് മരിച്ചത്.  

കടക്കരപ്പള്ളി 12-ാം വാര്‍ഡ് മാളിയേക്കലില്‍ മോഹനന്‍റേയും സിന്ധുവിന്‍റേയും മകനാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി തന്‍റെ പ്രതിശ്രുത വരനുമായി കടക്കരപ്പള്ളിയിലെ ശ്രീരാഗിന്‍റെ വീട്ടില്‍ എത്തിയെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. 

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ശ്രീരാഗിന്‍റെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പട്ടണക്കാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാനേജ്മെന്‍റ് പഠനം കഴിഞ്ഞ് ജോലിക്ക് കാത്തിരിക്കുകയായിരുന്നു ശ്രീരാഗ്.