മട വീഴ്ചയെ തുടർന്നു 80 ഏക്കറിലെയും വിത പൂർണമായി നശിച്ചു. നിലവിൽ 70 ഏക്കറിലെ വിത്തു മാത്രമെ ഇപ്പോഴുള്ളു. മട വീണു കൃഷി നശിച്ച ഭാഗത്തേക്കുള്ള വിത്ത സൗജന്യമായി നൽകണമെന്ന് കൃഷിവകുപ്പിനോട് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്

മാന്നാർ: മട വീണു കൃഷിനാശം സംഭവിച്ച ചെന്നിത്തല ആറാം ബ്ലോക്കു പാടശേഖരത്തിലെ പുറം ബണ്ടു നിർമാണം തുടങ്ങി. മാന്നാർ– ചെന്നിത്തല പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന നാലുതോടു ഭാഗത്താണ് കഴിഞ്ഞ ദിവസം മട വീണത്. 150 ഏക്കറുള്ള ആറാം ബ്ലോക്കിൽ രണ്ടു ഭാഗങ്ങളായിട്ടാണ് കൃഷിയിറക്കുന്നത്.

കരയോടു മേൽ കണ്ടത്തിലെ 80 ഏക്കർ ഭാഗം നേരത്തെ വിതച്ചു. ശേഷിക്കുന്ന ഭാഗം നിലമൊരുക്കി കളകൾ കിളപ്പിച്ചു കൊണ്ടിരിക്കെയാണ് മട വീണത്. ഇവിടുത്തെ കർഷകർ മട കെട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് തെങ്ങിൻകുറ്റി, ചെളി നിറച്ച ചാക്ക്, ടാ‍ർപോളിൻ എന്നിവ ഉപയോഗിച്ചു മണ്ണുമാന്തിയുടെ സഹായത്തോടെ മട കെട്ടി തുടങ്ങിയത്. രണ്ടു ദിവസം കൊണ്ടു നിർമാണം പൂർത്തിയാക്കാനാകുമെന്ന് ഇവിടെ കൃഷി ചെയ്യുന്ന കർഷകർ പറഞ്ഞു.

മട വീഴ്ചയെ തുടർന്നു 80 ഏക്കറിലെയും വിത പൂർണമായി നശിച്ചു. നിലവിൽ 70 ഏക്കറിലെ വിത്തു മാത്രമെ ഇപ്പോഴുള്ളു. മട വീണു കൃഷി നശിച്ച ഭാഗത്തേക്കുള്ള വിത്ത സൗജന്യമായി നൽകണമെന്ന് കൃഷിവകുപ്പിനോട് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.